പയ്യോളി: സംസ്ഥാന സർക്കാരിൻ്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരവ് സംഘടിപ്പിച്ചു . ചടങ്ങ് വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു.

കെ പി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ , ബ്ലോക്ക് പ്രസിഡണ്ട് കെ ടി വിനോദ് , പി ബാലകൃഷ്ണൻ , കെ ടി സിന്ധു , സഭീഷ് കുന്നങ്ങോത്ത് , എഞ്ഞിലാടി, മഹേഷ് കോമത്ത് , പി എം അഷ്റഫ് , ഇ കെ ബിജു കാര്യാട്ട് ഗോപാലൻ , കിഴക്കയിൽ അശോകൻ കുറുമണ്ണിൽ രവിന്ദ്രൻ, ടി ഉണ്ണികൃഷ്ണൻ , അമീൻ വായോത്ത് , കെ വി കരുണാകരൻ ,എം കെ മോഹനൻ , വി പി ഷിജേഷ് തുടങ്ങിയവർ സംസാരിച്ചു.
