വടകരയിൽ വൻ മയക്കുമരുന്ന് വേട്ട; 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍

news image
Nov 8, 2025, 12:07 pm GMT+0000 payyolionline.in

വടകര: വടകരയിൽ വൻ മയക്കുമരുന്ന് വേട്ട. 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍. ആയഞ്ചേരി സ്വദേശി അരിപ്പിനാട്ട് നിസാറിനെയാണ് ലഹരി വിതരണത്തിനിടെ പോലീസ് പിടികൂടിയത്.

ബാംഗ്ലൂരില്‍ നിന്നും കാറിലാണ് നിസാർ എം ഡി എം എ എത്തിച്ചത്. മലപ്പുറത്ത് 100 ഗ്രാം വിതരണം ചെയ്ത ശേഷം പ്രതി ആയഞ്ചേരിയില്‍ എത്തിയതായിരുന്നു. രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.

കാറിന്റെ ഡോറിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാറിന്റെ ഡോർ വെട്ടിപൊളിച്ചാണ് പൊലീസ് എം ഡി എം എ പുറത്തെടുത്തത്. നിസാർ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe