മാറ്റമില്ലാതെ തുടര്‍ന്ന് ഇന്നത്തെ സ്വര്‍ണവില. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 89,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയാണ്. ഈ മാസത്തില്‍ സ്വര്‍ണ വിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു.
89,080 രൂപയായിരുന്നു അന്നത്തെ വില. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. പിന്നീട് സ്വര്‍ണത്തിൻ്റെ വില 90,000 രൂപയിലേക്ക് താഴേക്ക് വന്നു. ഇന്നും കൂടെ ചേര്‍ത്ത് മൂന്നാമത്തെ ദിവസമാണ് സ്വര്‍ണത്തിൻ്റെ വില മാറ്റമില്ലാതെ തുടരുന്നത്.
