കോഴിക്കോട് ബീച്ചിലെ തിര എവിടെപ്പോയി?; നിരാശരായി സഞ്ചാരികള്‍

news image
Nov 9, 2025, 6:01 am GMT+0000 payyolionline.in

കോഴിക്കോട്: ബീച്ചിൽ വരുന്നവർ ഇപ്പോൾ അന്വേഷിക്കുന്നത് തിര എവിടെയെന്നാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ബീച്ചിൽ തിരയില്ല . ബീച്ച് കാണാൻ എത്തുന്നവർ നിരാശയിലാണ് മടങ്ങുന്നത് . കോഴിക്കോട് ബീച്ചിലെ തിരയെവിടെ എന്ന് എല്ലാവരും ചോദിക്കുന്നു ?

കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ തിരകളില്ല . ഒരു പുഴയുടെ സ്വഭാവമാണ് ബീച്ചിന് ഇപ്പോൾ. ‘തിര കാണാൻ വേണ്ടിയാണ് ബീച്ചിലെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.ചളി കെട്ടിക്കിടക്കുകയാണെന്നും ബീച്ചിലെത്തുന്നവർ നിരാശയോടെ പറയുന്നു.കടലിന്റെ ഭംഗി നഷ്ടമായെന്നും ചിലർ പറയുന്നു. തിരയില്ലാത്തത് കൊണ്ട് കാണാൻ ഒരു രസമില്ലെന്നും’ ഇവിടെ എത്തുന്നവർ പറയുന്നു.

പക്ഷേ വിദേശികൾക്ക് , കടലിൽ തിരയില്ലാത്തത് നല്ലതാണെന്ന അഭിപ്രായമുണ്ട്.ആഴ്ചകൾക്ക് മുൻപ് കോഴിക്കോട് കടൽ ഉൾവലിഞ്ഞിരുന്നു. അതിന് ശേഷമാണ് തിര നഷ്ടമായത് . എന്നാൽ ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് വിദഗ്ദർ പറയുന്നു. ചെളി അടിഞ്ഞതാണ് കാരണം . കുറച്ച് കഴിഞ്ഞാൽ എല്ലാം പഴയത് പോലെ ഉഷാറാകുമെന്നും വിദഗ്ദർ പറയുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe