സ്ത്രീ സുരക്ഷാ പദ്ധതി; പൊതു മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ച് കേരള സര്‍ക്കാര്‍ ഉത്തരവായി

news image
Nov 11, 2025, 7:31 am GMT+0000 payyolionline.in

35 മുതല്‍ 60 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിരവധി ക്ഷേമപദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച പ്രഖ്യാപനമായിരുന്നു 35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്നത്. ഇപ്പോള്‍ സ്ത്രി സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട പൊതു മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്.

അപേക്ഷകര്‍ മറ്റ് ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടാത്തവരായിരിക്കണം. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുന്നവരും ആയിരിക്കണം എന്നതാണ് മാനദണ്ഡം. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്.അതേസമയം റബ്ബറിന്റെ താങ്ങു വില വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
180 രൂപയായിരുന്ന താങ്ങു വില 200 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ഈ മാസം മുതല്‍ പുതുക്കിയ നിരക്ക് കര്‍ഷകര്‍ക്ക് ലഭിക്കും. നവംബര്‍ 1 മുതലുള്ള ബില്ലുകള്‍ക്കാണ് വര്‍ദ്ധനവ് ബാധകമാവുകയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe