സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം.
പരീക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ നടക്കും. അതേസമയം ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ ജനുവരി നാലുവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. അവധിക്ക് ശേഷം ജനുവരി 6 ന് അവസാന പരീക്ഷ നടക്കുന്ന വിധത്തിലാണ് പരീക്ഷയുടെ ടൈംടേബിൾ.
അതേസമയം 2026 മാർച്ചിൽ നടക്കുന്ന SSLC, THSLC, THSLC(HI), SSLC (HI) പരീക്ഷാ രജിസ്റ്ററേഷൻ നാളെ (18/11) ആരംഭിക്കും. ഈ മാസം 30 വരെ പരീക്ഷ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
