പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം

news image
Dec 2, 2025, 9:02 am GMT+0000 payyolionline.in

വില്ലേജ് ഫീല്‍‌ഡ് അസിസ്റ്റന്റ്, പൊലീസ് കോണ്‍സ്റ്റബിള്‍ (പുരുഷൻ/വനിത), ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), സിവില്‍ എക്‌സൈസ് ഓഫീസർ (ട്രെയിനി) ഉള്‍പ്പെടെ 66 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 14.ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ, ട്രെയിനി), ആരോഗ്യ വകുപ്പില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ട്രാൻസ്‌പോർട്ട് ഓഫീസർ, ജലസേചന വകുപ്പില്‍ അസിസ്റ്റന്റ് എൻജിനിയർ (സിവില്‍) (നേരിട്ടും തസ്തികമാറ്റം മുഖേനയും), അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കല്‍), തുറമുഖ വകുപ്പില്‍ (ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ്) അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കല്‍), സോയില്‍ സർവ്വേ ആൻഡ് സോയില്‍ കണ്‍സർവേഷൻ വകുപ്പില്‍ സോയില്‍ കണ്‍സർവേഷൻ ഓഫീസർ,

കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യാവസായികപരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (അപ്‌ഹോള്‍സ്റ്ററർ), പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്‌ട്രീഷ്യൻ) (നേരിട്ടും തസ്തികമാറ്റം മുഖേനയും), ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫർ ഗ്രേഡ് 2, കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ഫാരിയർ) (മൗണ്ടഡ് പൊലീസ്), കേരള വാട്ടർ അതോറിട്ടിയില്‍ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2,

ഇലക്‌ട്രീഷ്യൻ, ഹാർബർ എൻജിനിയറിംഗ് വകുപ്പില്‍ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കല്‍), ജലസേചന വകുപ്പില്‍ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കല്‍) ഗ്രേഡ് 3/ട്രേസർ, സാമൂഹ്യനീതി വകുപ്പില്‍ ഇൻസ്ട്രക്ടർ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി), ഇൻസ്ട്രക്ടർ (ബുക് ബൈൻഡിംഗ്) എന്നി തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

ജലഗതാഗത വകുപ്പില്‍ പെയിന്റർ (മുസ്ലീം) (കാറ്റഗറി നമ്ബർ 779/2024), ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് വകുപ്പില്‍ അസിസ്റ്റന്റ് ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടർ (കാറ്റഗറി നമ്ബർ 096/2025), കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസർ (തസ്തികമാറ്റം മുഖേന) (ഇൻ-സർവീസ് ക്വാട്ട) (കാറ്റഗറി നമ്ബർ 192/2024) എന്നി തസ്തികകളില്‍ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe