പയ്യോളി: ‘രക്തദാനം മഹാദാനം’ എന്ന ക്യാപ്ഷനോട് കൂടി ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണെഴ്സ് കേരളയുമായി ചേർന്ന് പെരുമ പയ്യോളി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് സുനിൽ പാറെമ്മൽ, സെക്രട്ടറി ഷാമിൽ മൊയ്ദീൻ, ട്രഷറർ മൊയ്ദീൻ പട്ടായി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പ് വൈസ് പ്രസിഡന്റും രക്തദാന ക്യാമ്പ് കോർഡിനേറ്ററുമായ ഷംസീർ പയ്യോളി പരിപാടി നിയന്ത്രിച്ചു.

ഏകദേശം 60 ലേറെ പേർ പങ്കെടുത്ത ക്യാമ്പ് വൻ വിജയമാണെന്ന് ശേഷം നടന്ന ചടങ്ങിൽ ബ്ലഡ് ഡോണെഴ്സ് കേരളയുടെ പ്രതിനിധിയായ പ്രയാഗ് പേരാമ്പ്ര അഭിപ്രായപ്പെട്ടു. അക്ഷയ്, ദിവ്യ എന്നിവർ ആശംസ പ്രസംഗം നടത്തി. രക്ഷാധികാരിയായ പിവി പ്രമോദ് , മറ്റു
ഭാരവാഹികളായ വേണു പുതുക്കുടി, പികെസി ഹർഷാദ് , സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, കനകൻ എന്നിവരും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പെരുമ മെമ്പർമാരും ക്യാമ്പിൽ പങ്കെടുത്തു.
