കോഴിക്കോട് : ജില്ലയിൽ ഹരിത കർമ്മ സേന പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാതിൽപ്പടി സേവനം 100% ഉറപ്പുവരുത്തുന്നതിനും മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്രതിമാസ യൂസർ ഫീ ഹരിത കർമ്മ സേനക്ക് ലഭിക്കുന്നതിനുവേണ്ടി കുന്ദ മംഗലം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ കൂടിയിരുപ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജില്ലാതല അവലോകന യോഗത്തിൽ യൂസർ ഫീ കലക്ഷനിൽ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേക്കാൾ പുറകിലായതിനാലാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ കൂടിയിരിപ്പ് പ്രത്യേകമായി കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്തത്. പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പിടി പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ്, ഡിസ്ട്രിക്ട് എമ്പവർമെന്റ് ഓഫീസർ ഡോക്ടർ പ്രിയ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോകുൽ പി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജലി ,ഹരിത കർമ്മ സേന പ്രസിഡന്റ് സുബൈദ, സെക്രട്ടറി ഗിരിജ എന്നിവർ പഞ്ചായത്തിലെ ഹരിത കർമ്മ സേന പ്രവർത്തനം സംബന്ധിച്ച് വിവരണം നടത്തി. യൂസർ ഫീ കസ്റ്റമർ 15785 നമ്പർ ഉണ്ടെങ്കിലും കലക്ഷൻ മുഴുവൻ കസ്റ്റമറിൽ നിന്നും ലഭിക്കുന്നില്ല ഇത് ഫലപ്രദമാക്കുന്നതിന് വേണ്ടിയിട്ടുള്ള നിയമപരമായ നിർദ്ദേശങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൂടിയിരിപ്പിൽ നൽകി. എല്ലാ മാസവും യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിയമപരമായി നടപടി സ്വീകരിച്ച് ഹരിത കർമ്മ സേന പ്രവർത്തനം 100% ആക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന രൂപരേഖ കുടിയിരിപ്പിൽ വെച്ച് തയ്യാറാക്കി. പ്രതിമാസം യൂസർ ഫീ നൽകാത്തവരിൽ നിന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 എ സി വകുപ്പ് പ്രകാരം നടപടി സ്വീകരിച്ച് ആയിരം മുതൽ പതിനായിരം രൂപ വരെ പിഴ ചുമത്തുവാൻ പഞ്ചായത്തിന് അധികാരമുണ്ട്, ഇക്കാര്യത്തിൽ ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിലും കടകളിലും പാഴ് വസ്തുക്കളുടെ ശേഖരണത്തിന് വന്നാൽ യൂസർ ഫീ നൽകാതെ തിരിച്ചയക്കുന്നവർ ക്കെതിരെ മേൽവകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
