കണ്ണൂർ: ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടാമെന്ന് തെളിയിച്ച കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ മാറ്റത്തോടെ വീണ്ടും തടിച്ചു.
നാലുമാസം കൊണ്ട് ശരീരഭാരം 18 കിലോഗ്രാം കൂടി. ഭാരം 55ൽ നിന്ന് 73 കിലോഗ്രാമായി.
74 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാട്ടത്തിനായി പത്ത് മാസം കൊണ്ട് 55 കിലോയാക്കി കുറച്ചിരുന്നു.
ഉച്ചയ്ക്കും രാത്രിയും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു അക്കാലത്തെ ഭക്ഷണം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ നാല് കിലോ മീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽ നിന്നാണ് പിടിച്ചത്.
തുടർന്ന് വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റി ഏകാന്ത തടവിൽ പാർപ്പിച്ചു. വധക്കേസിൽ 2011 നവംബർ 12-ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി 2024 ജൂലായ് 24-നാണ് ജയിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്.നാലുമാസം കൊണ്ട് ഗോവിന്ദച്ചാമി 73-ൽ
