താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടിസ് ഉണ്ടായിരുന്ന സൈനുൽ ആബിദ്ദീൻ ഒളിവിലിരുന്നാണ് ജനവിധി നേരിട്ടത്. ഒരിക്കൽ പോലും സ്ഥാനാർഥി നേരിട്ട് പ്രചാരണത്തിനിറങ്ങാതെ നേടിയ വിജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഡിസംബർ 11ന് വോട്ടു ചെയ്യാനെത്തുമ്പോൾ അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിൽ പൊലീസ് ബൂത്തിന് സമീപം കാത്തിരുന്നെങ്കിലും സൈനുൽ ആബിദ്ദീൻ വോട്ടു ചെയ്യാനും എത്തിയില്ല.
താമരശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ കരിങ്ങമണ്ണയിലായിരുന്നു ആബിദ്ദീൻ, മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ചത്. 225 വോട്ടിനാണ് വിജയം. ആബിദ്ദീന് നാമനിർദേശ പത്രിക നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീൻ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് ഒളിവിൽ പോയത്.രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർഥി നവാസ് 374 വോട്ട് നേടിയപ്പോൾ സൈനുൽ ആബിദ്ദീൻ 599 വോട്ട് നേടി. താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോടാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്. 68 വോട്ട് മാത്രമാണ് ബാലകൃഷ്ണന് നേടാനായത്. ഫ്രഷ്കട്ട് വിരുദ്ധ പ്രക്ഷോഭരംഗത്തുള്ള ഇരുതുള്ളിപ്പുഴ സംരക്ഷണസമിതിയുടെ സജീവ ഭാരവാഹി കൂടിയായ ബാലകൃഷ്ണൻ പുല്ലങ്ങോട് യുഡിഎഫിലെ സീറ്റുവിഭജന തർക്കത്തിനൊടുവിലാണ് ഇവിടെ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുവന്നത്. ബിജെപി സ്ഥാനാർഥിയായി ഇവിടെ മത്സരിച്ച ചന്ദ്രൻ നായർ 56 വോട്ടാണ് നേടിയത്.
- Home
- Latest News
- ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം
ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം
Share the news :
Dec 13, 2025, 3:26 pm GMT+0000
payyolionline.in
വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെപിയും
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം ..
Related storeis
തിക്കോടി കൈനോത്ത് നാരായണൻ അന്തരിച്ചു
Feb 25, 2026, 2:41 am GMT+0000
മാർച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികൾ
Feb 23, 2026, 3:15 pm GMT+0000
കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപക...
Feb 23, 2026, 12:48 pm GMT+0000
ഇനി മുതൽ എട്ടല്ല, പന്ത്രണ്ട് കോച്ചുകള്‍; തിങ്ങി നിറഞ്ഞ മെമു യാത്രകൾ...
Feb 23, 2026, 12:31 pm GMT+0000
റസ്റ്ററന്റില്‍ നിന്ന് മീന്മുട്ട കഴിച്ച ജയില്‍ ഉദ്യോഗസ്ഥന് ഗുരുതര...
Feb 23, 2026, 12:26 pm GMT+0000
ബാലുശേരിയിൽ ടെറസില്‍ ‘കഞ്ചാവ് കൃഷി’; യുവാവ് പിടിയിൽ
Feb 23, 2026, 12:18 pm GMT+0000
More from this section
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം; സാ...
Feb 23, 2026, 6:24 am GMT+0000
കുട്ടികളെ, ലൈബ്രറിയിലെ പുസ്തകം വായിച്ചാല്‍ ഗ്രേസ് മാര്‍ക്ക് 10 ആണേ&...
Feb 23, 2026, 4:51 am GMT+0000
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
