പയ്യോളി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ ബില്ല് കത്തിച്ച് പ്രതിഷേധം. സിപിഐ എം പയ്യോളി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഏരിയ സെക്രട്ടറി എം പി ഷിബു ബില്ലിൻ്റെ കോപ്പികത്തിച്ച് ഉദ്ഘാടനം ചെയ്തു.
സൗത്ത് ലോക്കൽ സെക്രട്ടറി കെ ടി ലിഖേഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി വി മനോജൻ , നോർത്ത് ലോക്കൽ സെക്രട്ടറി എൻ സി മുസ്തഫ, കെ കെ പ്രേമൻ എന്നിവർ സംസാരിച്ചു.
പുറക്കാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തി ൽ പുറക്കാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കേന്ദ്രസർക്കാർ ബിൽ കത്തിച്ചു. ഏരിയ കമ്മിറ്റി അംഗം ടി ഷീബ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ സുകുമാരൻ അധ്യക്ഷനായി. എൻ കെ അബ്ദുൾ സമദ് സ്വാഗതം പറഞ്ഞു.

