മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ

news image
Dec 24, 2025, 3:35 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി.പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:​വേങ്ങര, കോട്ടക്കൽ​പുതുപ്പറമ്പ്, കോഴിച്ചെന​ഊരകം, ആട്ടിരി​മറ്റത്തൂർ, ക്ലാരി സൗത്ത്​മൂച്ചിക്കൽ, സ്വാഗതമാട്​ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ (NCS) നിന്നോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ (KSDMA) നിന്നോ ഇതുവരെ ലഭ്യമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe