കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ISRO

news image
Dec 24, 2025, 4:50 am GMT+0000 payyolionline.in

രാജ്യത്തിന്റെ ബഹിരാകാശ വാണിജ്യ രംഗത്ത് പുതു ചരിത്രം കുറിക്കാൻ ഐഎസ്ആർഒ. ഇന്ത്യയിൽ നിന്നും ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ‘ബ്ലൂബേർഡ്-6’ ഭ്രമണപഥത്തിലേക്ക് കുതിച്ചു.

ഇന്ന് രാവിലെ 8.55 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപണം. ‘ബാഹുബലി’ എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ ഉപഗ്രഹമാണ് ബ്ലൂബേർഡ്‌ ബ്ലോക്ക്‌ 2 . ഏകദേശം 6100 കിലോഗ്രാം (6.1 ടൺ) ഭാരമുണ്ട് ഈ ഉപഗ്രഹത്തിന്. ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണിത്.

ബഹിരാകാശത്ത് നിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൂബേർഡ് വിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. 223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്‌.

ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാർട്ട്ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 223 ചതുരശ്ര മീറ്റര്‍ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമാണ്‌. ഇതിനു മൻപ്‌ 4400 കിലോ ഭാരമുള്ള ഉപഗ്രഹം നവംബർ 2 ന്‌ ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽ നിന്ന്‌ വിക്ഷേപിച്ചിരുന്നു. സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. മുൻപ് ഇന്ത്യ വിക്ഷേപിച്ച വൺവെബ് ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയതാണ് ബ്ലൂബേർഡ്-6.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe