മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ, വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കമ്പനി/ ബോർഡ്/ കോർപ്പറേഷനുകളിൽ ടൈപ്പിസ്റ്റ് തുടങ്ങി 171 തസ്തികകളിലേക്ക് വിജ്ഞാപനം തയ്യാറായി.
ഡിസംബർ 31ന്റെ ഗസറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 4 വരെ അപേക്ഷ സമർപ്പിക്കാം. സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്യൂൺ/ അറ്റൻഡർ, ജയിൽ വകുപ്പിൽ വെൽഫേർ ഓഫീസർ തുടങ്ങി ഏഴ് തസ്തികകൾക്ക് ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാനും പി എസ് സി യോഗം അനുമതി നൽകി.
