കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ ഏഴാം ദിവസവും വില ഉയർന്നതോടെ എക്കാലത്തേയും കൂടിയ വിലയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 12,945 രൂപയും, പവന് 880 രൂപ കൂടി 1,03,560 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചിരുന്നു. 18 കാരറ്റിന് ഗ്രാമിന് 90 രൂപ കൂടി 10,502 രൂപയിലെത്തി. വെള്ളി ഗ്രാമിന് 10 രൂപ കൂടി 250 രൂപക്കാണ് വിൽപ്പന പുരോഗമിക്കുന്നത്.
ആഗോള വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 4500 ഡോളർ കടന്നു. 4,534.16 ഡോളറാണ് ഇന്നത്തെ വില. 54.63 ഡോളറാണ് ഇന്ന് കൂടിയത്. 1.22 ശതമാനമാണ് വർധന. ആഗോളവിപണിയിൽ ഈ വർഷം മാത്രം 71 ശതമാനം വർധനവാണ് സ്വർണ വിലയിലുണ്ടായത്. ആഗോള രാഷ്ട്രീയസംഘർഷങ്ങൾക്കൊപ്പം യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചതും വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടുന്നതും വിപണിയിൽ വില ഉയരുന്നതിന് ഇടയാക്കിയിരുന്നു.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440 രൂപ
7.95440 രൂപ
8.95640 രൂപ
9. 95400 രൂപ (രാവിലെ)
9- 94,920 രൂപ (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
10- 95,560 രൂപ
11-95480 രൂപ (രാവിലെ), 95880 രൂപ (ഉച്ചക്ക്)
12. 97280 രൂപ (രാവിലെ), 97,680 രൂപ (ഉച്ചക്ക്)
15- 98,800 രൂപ (രാവിലെ), 99,280 രൂപ (ഉച്ചക്ക്)
16. 98,160 രൂപ
17. 98,640 രൂപ
18. 98,880 രൂപ
19. 98,400 രൂപ
20. 98,400 രൂപ
21. 98,400 രൂപ
22. 99200 രൂപ (രാവിലെ), 99840 രൂപ (ഉച്ച)
23. 101600 രൂപ
24. 101880 രൂപ
25. 1,02,120 രൂപ
26. 1,02,680 രൂപ
27. 1,03,560 രൂപ
