കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
സിഡിപി സൗത്ത് ഇന്ത്യൻ ഷെഫ്, കോണ്ടിനെന്റൽ ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ്, റെസ്റ്റോറന്റ് മാനേജർ, ജ്യൂസ് മേക്കർ, ഹൗസ് കീപ്പിംഗ്, കുക്കിംഗ് സ്റ്റാഫ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, ബില്ലിംഗ്, സെയിൽസ് എക്സിക്യൂട്ടീവ്,
സി സി ടി വി ഓപ്പറേറ്റർ, പാക്കിംഗ് ആൻഡ് ഡെലിവറി എക്സിക്യൂട്ടീവ്, ഐ ടി അഡ്മിൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വോയിസ് പ്രോസസ് (ഇംഗ്ലീഷ് / മലയാളം / കന്നഡ / തമിഴ് ),ഡ്രൈവർ, ടെലി സെയിൽസ്, ടെക്നീഷ്യൻ ട്രെയിനി, ഷോറൂം സെയിൽസ് ഒഴിവുകളിലേക്കാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം.
ഫോൺ: 0497 2707610, 6282942066
