മൂടാടി: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവ സ്നേഹത്തിൻ ജീവ വാഹിനിയായി’ എന്ന പേരിൽ നടക്കുന്ന ക്യാമ്പ് ജി എച്ച് എസ് വൻമുഖം കടലൂരിൽ തിളക്കമാർന്ന വിളംബര റാലിയോടെ തുടക്കമായി.


വാർഡ് മെമ്പർ റൗസി ബഷീർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജിഎച്ച്എസ് വൻമുഖം കടലൂരിലെ പിടിഎ പ്രസിഡന്റ് നൗഫൽ നന്ദി അധ്യക്ഷം വഹിച്ച ചടങ്ങിൽ എച്ച് എം പി സി രാജൻ സ്വാഗതം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദലി, സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ പി ശ്യാമള, പിടിഎ പ്രസിഡണ്ട് അബ്ദുൽ കരീം, എച്ച് എം ടി ഓ സജിത എസ് എം സി ചെയർമാൻ ലിനീഷ് തട്ടാരി ജിഎച്ച്എസ് വൻമുഖം കടലോരിലെ എസ് എൻ സി ചെയർമാൻ മുഹമ്മദ് റഫ്ഹത്ത് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു.
എൻഎസ്എസ് ലീഡർ നികേത് നന്ദി പറഞ്ഞു
