പുതുവർഷ പുലരിയിൽ അയ്യപ്പ ദർശനം നേടി പതിനായിരങ്ങൾ; കർപ്പൂരത്തിലേക്ക് അഗ്നി പകർന്ന് ‘ഹാപ്പി ന്യൂ ഇയർ’

news image
Jan 1, 2026, 7:56 am GMT+0000 payyolionline.in

ശബരിമല: പുതുവർഷ പുലരിയിൽ അയ്യപ്പ സ്വാമിയെ കണ്ടു തൊഴുത് ആത്മ നിർവൃതി നേടി പതിനായിരങ്ങൾ. പുലർച്ചെ 3 മണിക്കൂറോളം കാത്തുനിന്നാണ് തീർഥാടകർ ദർശനം നേടിയത്. നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര കിലോമീറ്റർ നീണ്ടു. രാവിലെ 10 വരെയുള്ള കണക്ക് അനുസരിച്ച് 33,172 പേർ ദർശനം നടത്തി. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ്, ഫയർ ഫോഴ്സ്, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവർഷത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയർ’ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിന് അഗ്നി പകർന്നാണ് സന്നിധാനത്ത് പുതുവത്സരം ആഘോഷിച്ചത്. അരിപ്പൊടികൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ചു. തുടർന്ന് 12 മണിക്ക് ശബരിമലയിലെ ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. സന്നിധാനത്തെ അയ്യപ്പ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകമായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷത്തിന്റെ ഭാഗമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe