ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: കെ.എസ്.എസ്.പി.യു പന്തലായനി വാർഷിക സമ്മേളനം

news image
Jan 17, 2026, 1:45 pm GMT+0000 payyolionline.in

കൊയിലാണ്ടി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള പുതിയ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് വ്യവസായ വിപണന കേന്ദ്രം ഹാളിൽ ചേർന്ന കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) പന്തലായനി നോർത്ത് യൂണിറ്റ് 34-ാം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.


കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.എം സുധാകരൻ സ്വാഗതം പറഞ്ഞു. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി സുധാകരൻ, കെ സുകുമാരൻ ശ്രീധരൻ അമ്പാടി, പി.വി. രാജൻ, എം.എം ചന്ദ്രൻ, എൻ. കെ പ്രഭാകരൻ, വിജയഭാരതി, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പൊന്നമ്മ നന്ദി പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സി.രാമകൃഷ്ണൻ, സെക്രട്ടറി ടി.എം സുധാകരൻ, ട്രഷറർ കെ.പി. രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe