മൂടാടി: ജനകീയാസൂത്രണ പദ്ധതി യുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ, ചാർട്ട് ബോർഡ് എന്നിവ നൽകി.



ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി . അഖില വിതരണോത്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സജിന പിരിശത്തിൽ, മെമ്പർ റൗസി ബഷീർ സൂപ്രവൈസർ രാജലക്ഷ്മി, വർക്കർ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
