ബസിൽ അതിക്രമം കാണിച്ചെന്ന പേരിൽ സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു. ദീപക് ജീവനൊടുക്കിയത് അധിക്ഷേപത്തെ തുടർന്നെന്നും കുടുംബം പറയുന്നു. കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാനും റീച്ച് ലഭിക്കാനും വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. കുടുംബത്തിൻ്റെ ഏക അത്താണിയായ ചെറിപ്പക്കാരനാണ് ഇതിന് ബലിയാടായിരിക്കുന്നതെന്നാണ് സമൂഹമാധ്യമത്തിലും പറയുന്നു.
ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ വലിയ മാനസിക സമ്മർദ്ദത്തിലായിരിന്ന യുവാവ് ഇന്നലെ സുഹൃത്തുക്കളോട് ഇതുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ വാതിൽ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാരെത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ദീപക് തൂങ്ങിമരിച്ചതായി കണ്ടത്.
ഇത് വ്യാപകമായി പ്രചരിക്കുകയും പലരും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കണ്ട ദീപക് വളരെ മനോവിഷമത്തിലായിരുന്നു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കോഴിക്കോട് സ്വദേശിയായ ദീപക് ജോലി ആവശ്യത്തിനായി കണ്ണൂരേക്ക് തിരക്കുള്ള ബസിൽ യാത്രെ ചെയ്യുന്നതിനിടെയാണ് യുവതി ലൈംഗീക അതിക്രമം നടത്തിയെന്ന തരത്തിലുള്ള വീഡിയോ ചിത്രീതകരിച്ചത്.
