പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു

news image
Jan 19, 2026, 5:39 am GMT+0000 payyolionline.in

പേരാമ്പ്ര: കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശികളായ കൈപ്പക്കണ്ടി ഹമീദ്, സഹോദരൻ സൂപ്പി എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് സ്വദേശി അലി ആണ് ഇവരെ കുത്തി പരിക്കേൽപ്പിച്ചത്.

കുടുംബ വഴക്കിനെ തുടർന്ന് അലിയുടെ ഭാര്യ സ്വന്തം വീട്ടിൽ വന്നു നിൽക്കുകയായിരുന്നു. ഭാര്യയെയും മകനെയും വിളിച്ചു കൊണ്ട് പോകാൻ വന്നതായിരുന്നു അലി. പിന്നീട് വീട്ടിൽ വഴക്ക് ഉണ്ടാക്കുകയും ആക്രമം നടത്തുകയുമായിരുന്നു.

മുൻപും ഇയാൾ വീട്ടിൽ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസ്സവും വീട്ടിൽ കയറി ബഹളം ഉണ്ടാക്കുകയും വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു കത്തി കൊണ്ട് ഇവരെ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും സൂഫിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമ ശേഷം അലി ഒളിവിലാണ്. ഇയാൾക്കായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ഊർജിതമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe