ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

news image
Jan 19, 2026, 9:02 am GMT+0000 payyolionline.in

സ്വാതിതിരുനാൾ സംഗീത കോളേജിലെ കേരള നടനം വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ ചെണ്ട ഫോർ ഡാൻസ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജനുവരി 20ന് അഭിമുഖം നടത്തും.

കഥകളി ചെണ്ടയിൽ ബിഎ/ ബിപിഎ ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബിരുദവും കേരള കലാമണ്ഡലത്തിൽ നിന്ന് ചെണ്ട പ്ലേയർ പാസായതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതതുമായ ഉദ്യോഗാർഥികൾക്ക് രാവിലെ 10ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം. എല്ലാ ഉദ്യോഗാർഥികളും അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe