വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

news image
Jan 21, 2026, 10:31 am GMT+0000 payyolionline.in

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് മരണപ്പെട്ടത്. കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വർക്കലയിൽ യിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി ഡ്രൈവറെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് അനധികൃത മണ്ണെടുപ്പാണെന്നും സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾക്ക് പോലും മണ്ണെടുപ്പ് അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe