കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരില്‍ നടന്ന ആഘോഷചടങ്ങിൽ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മൈക്കിന് മുൻപിൽ വെച്ചുതന്നെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെ തന്നെ മന്ത്രി എത്തിയിരുന്നു. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി പ്രസംഗം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം.
കണ്ണൂര്‍ ജില്ലാ കലക്ടറും കമ്മീഷണറും ചേർന്ന് മന്ത്രിയെ താങ്ങിനിറുത്തുകയും പിന്നീട് മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഴഞ്ഞുവീണ അൽപ സമയത്തേക്ക് മന്ത്രി അബോധാവസ്ഥില്‍ ആയിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ ബോധം വീണ്ടെടുക്കുകയും പിന്നീട് ആംബലന്‍സിലേക്ക് നടന്നുപോകുകയും ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്നങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.
