ജമ്മു: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഇത് മൂന്നാം തവണയാണ് ഛാത്രോ മേഖലയിൽ ഏറ്റുമുട്ടലുണ്ടാവുന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇവിടെ മൂന്ന് തവണ മേഖലയിൽ ഏറ്ററുമുട്ടലുണ്ടായിരുന്നു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് സുരക്ഷാസേനക്ക് നേരെ വെടിവെപ്പുണ്ടായത്. ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സൈന്യം കഴിഞ്ഞ ദിവസം തിരച്ചിലിന് ഇറങ്ങുകയായിരുന്നു. എന്നാൽ പ്രയാസമേറിയ ഭൂപ്രകൃതി സൈന്യത്തിന് തിരച്ചിലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ജനുവരി 18ന് സോന്നാർ ഗ്രാമത്തിലാണ് മേഖലയിലെ ആദ്യ ഏറ്റുമുട്ടൽ ഉണ്ടായത്. മൺട്രായി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
സംഭവത്തിൽ ഒരു പാരാട്രൂപ്പർ വീരമൃത്യു വരിക്കുകയും ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ പോലും അവഗണിച്ചാണ് സൈന്യം പ്രദേശത്തെ തിരച്ചിൽ തുടരുന്നത്.
നിലവിൽ സൈനികരുടെ ഭാഗത്ത് പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോർട്ടുകളില്ല. ഓപ്പറേഷൻ പൂർത്തിയായ ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമാകുകയുള്ളൂ. മേഖലയിൽ ഇപ്പോഴും ശക്തമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു
