മാഹിയിലെ കോൺഗ്രസ് നേതാവ് വളവിൽ പ്രശാന്ത് അന്തരിച്ചു

news image
Jan 28, 2026, 3:25 pm GMT+0000 payyolionline.in

മാഹി: വളവിലെ പരേതനായ

സ്വതന്ത്ര സമര സേനാനി വലിയ വീട്ടിൽ ബാലൻ എന്നവരുടെ മകൻ മാഹിയിലെ കോൺഗ്രസ്സ് നേതാവ് പ്രശാന്ത് വളവിൽ (58) നിര്യാതനായി. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജിൻ്റെ പേഴ്സണൽ സ്റ്റാഫായി ദീർഘകാലം പ്രവത്തിച്ചിരുന്നു. മാഹി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, മാഹി ഹോർട്ടി കൾച്ചർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ. എന്നി ചുമതലകൾ വഹിച്ചിരുന്നു.

അമ്മ: പത്മിനി. സഹോരങ്ങൾ : പ്രസാദ്.പി.വി ( സബ്: ഇൻസ്പെക്ടർ മാഹി പോലീസ്), പ്രേംജിത് (ബിസിനസ്), പ്രിയ (കുവൈറ്റ്). പൊതു ദർശനം നാളെ (29.01.26) 12 മണി മുതൽ വളവിൽ വലിയ വീട്ടിൽ തറവാട്ടിൽ. സംസ്കാരം.നാളെ വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe