മൂടാടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യ തൊഴിലാളികൾക്കായുള്ള ബോധവൽക്കരണ പരിപാടി ” തീരോന്നതി – അറിവ് “2025-2026 മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി അഖില ഉദ്ഘാടനം ചെയ്തു . കൊയിലാണ്ടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര ഒ സ്വാഗതം ആശംസിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ കെ പി കരീം, കെ സത്യൻ, പപ്പൻ മൂടാടി, സവിത കെ കെ , റൗസി ബഷീർ, സജിന പിരിഷത്ത് എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് പ്രൊജക്റ്റ് ഓഫീസർ പി. ശരണ്യ മത്സ്യഫഡ് പദ്ധതികൾ വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ Dr റസ്മിന ആരോഗ്യം ആനന്ദം എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് അവതരിപ്പിച്ചു. എസ് ഐ കോസ്റ്റൽ പോലീസ് ഓഫീസർ എലത്തൂർ യു വി പ്രകാശൻ കടൽത്തീര സുരക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് അവതരിപ്പിച്ചു. ആദിത്യ എൽ വി ഫിഷറീസ് വകുപ്പ് പദ്ധതികൾ വിശദീകരിച്ചു. കൊയിലാണ്ടി എഫ് ഇ ഓ ആതിര ഒ സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ച് വിശദീകരിച്ചു. സന്ധ്യ പി കെ എ എസ് ഇ ഓ എൽ എസ് ജി ഡി പദ്ധതികൾ വിശദീകരിച്ചു.
