പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

news image
Jan 30, 2026, 2:15 am GMT+0000 payyolionline.in

പയ്യോളി ∙ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.

 

മകൻ: ഡോ. ഉജജ്വൽ വിഗ്നേഷ്.

സഹോദരങ്ങൾ:ഗിരിജാ വല്ലഭൻ ( എറണാകുളം )ബിജു ( ബിസിനസ് ബേപ്പൂർ )
നന്ദിനി ( കണ്ണഞ്ചേരി കോഴിക്കോട് )അഡ്വ.ബീന ( തിരുവണ്ണൂർ )

അച്ഛൻ :പരേതനായ നാരായണൻ
അമ്മ :പത്മിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe