സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻ ഡിമാൻഡ്

news image
Jan 31, 2026, 5:30 am GMT+0000 payyolionline.in

സ്വർണവില കുത്തനെ ഉയർന്നതോടെ ബാങ്കുകളിൽ ലോക്കറുകൾ കിട്ടാനില്ല. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ മുൻകൂട്ടി കണ്ടാണ് കൂടുതൽ സ്വർണം കൈയിലുള്ളവർ ബാങ്കുകളിലേക്ക് ഓടുന്നത്.

ലോക്കറുകൾ നിറഞ്ഞതോടെ ഉപഭോക്താക്കൾക്ക് പുതിയവ അനുവദിക്കാനാകാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പൊതുമേഖലാ – സ്വകാര്യ – സഹകരണ ബാങ്കുകളും. സംസ്ഥാനമൊട്ടാകെ ഇതേ ട്രെൻഡാണെന്ന് ബാങ്കിങ് മേഖലയിലെ വിദഗ്‍ദർ പറയുന്നു.

ഗ്രാമീണ മേഖലകളിലെ ലോക്കറുകൾ മാത്രമാണ് മിക്ക ബാങ്കുകളിലും ഒഴിവുള്ളത്. ആവശ്യക്കാരേറിയതോടെ പുതിയ ശാഖകൾ തുറക്കുമ്പോൾ ലോക്കർ സംവിധാനത്തിനാണ് മിക്ക ബാങ്കുകളും കൂടുതലിടം നൽകുന്നത്.

സ്വർണപ്പണയത്തിന് എത്തുന്നവരുടെ എണ്ണവും കൂടി. ലോക്കറുകൾക്ക് പല നിരക്കിലാണ് ബാങ്കുകൾ വാടക ഈടാക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ പവന് 77,640 രൂപ ഉണ്ടായിടത്ത് നിന്നാണ് വില വെള്ളിയാഴ്ച 1,24,080 രൂപയിലേക്ക് എത്തിയത്.

46,440 രൂപയുടെ വർധന. 10 പവൻ കൈയിലുള്ളവരുടെ സ്വർണത്തിന്റെ മൂല്യത്തിൽ മാത്രം നാലരലക്ഷം രൂപയുടെ വർധനയു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe