വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. കാഞ്ഞൂർ സ്വദേശി ജെറിൻ ഡേവിസ് എന്നയാളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്.
യുകെയിൽ നിന്ന് എത്തിയതായിരുന്നു ഇയാൾ. ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് ജെറിൻ ഡേവിസ് അപമര്യാദയായി പെരുമാറിയതെന്നാണ് വിവരം. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും വധഭീഷണി മുഴക്കിയും ഏറെ നേരം ഇയാൾ ജോലി തടസ്സപ്പെടുത്തി. സംഭവത്തിൽ ജെറിൻ ഡേവിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് മഹസർ തയ്യാറാക്കി ലഗേജും പിടിച്ചെടുത്തു.
