കൊല്ലം : ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ്. നായരാണ് പരാതി നല്‍കിയത്. സ്കൂൾ മനേജർ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞത്. സ്കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടുകയും ചെയ്തു. തുടർന്ന് ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ച പ്രധാന അധ്യാപിക പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുൻപും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക പ്രതികരിച്ചു. സമാനമായ അവസ്ഥ സ്കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അധ്യാപികയോട് വിവരങ്ങൾ തിരക്കിയിട്ടുണ്ട്.സ്കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്കു മുൻപേ കേരള സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. അതേസമയം സ്കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്കൂളിൽ എത്തണമെന്ന കാര്യത്തിൽ മുൻപ് സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ മാനേജർ പറഞ്ഞു.
- Home
- Latest News
- ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; സെക്യൂരിറ്റി തടഞ്ഞു, ഗേറ്റ് പൂട്ടി
ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി; സെക്യൂരിറ്റി തടഞ്ഞു, ഗേറ്റ് പൂട്ടി
Share the news :
Feb 4, 2026, 10:32 am GMT+0000
payyolionline.in
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്വാസമായി കേ ..
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ കടിയേറ്റു; ..
Related storeis
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്...
Feb 4, 2026, 10:20 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...
Feb 4, 2026, 10:02 am GMT+0000
‘അരൂരിൽ ദേശാടനപക്ഷികളെ യു ഡി എഫ് സ്ഥാനാർഥിയായി വേണ്ട’: ഷാനിമോൾ ഉസ്മ...
Feb 4, 2026, 9:39 am GMT+0000
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല; അൽപം കൂടി കാത്തി...
Feb 4, 2026, 9:20 am GMT+0000
More from this section
കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മുഖ്യമന്ത്രി പിണറായി വിജ...
Feb 4, 2026, 7:56 am GMT+0000
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി
Feb 4, 2026, 7:04 am GMT+0000
വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു ! ജാഗ്രതാ ന...
Feb 4, 2026, 5:52 am GMT+0000
നിറങ്ങളുടെ രാജ്ഞി: ബൊഗൈൻവില്ല കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ ?
Feb 4, 2026, 5:41 am GMT+0000
കൊടിയത്തൂരിലെ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി കുട്ടിയെ രക്ഷിച്ച ...
Feb 4, 2026, 5:35 am GMT+0000
പെൺകുട്ടിയെ നഗ്നദൃശ്യം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാ...
Feb 4, 2026, 5:24 am GMT+0000
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നീക്കം; സോഷ്യൽ മീഡിയ സെല്ലു...
Feb 4, 2026, 4:23 am GMT+0000
നിപ ഭീഷണി വീണ്ടും; കർണാടക ആരോഗ്യ വകുപ്പ് അതിജാഗ്രതയിൽ
Feb 4, 2026, 4:08 am GMT+0000
വടകര ജില്ല ആശുപത്രിയിൽ ചികിത്സപ്പിഴവ്: രോഗിക്ക് ന...
Feb 4, 2026, 3:51 am GMT+0000
ചായക്കപ്പിലെ കൂട്ടുകാരന് വിട; പാർലെ-ജിയുടെ പഴയ ഫാക്ടറി അടച്ചുപൂട്ടു...
Feb 4, 2026, 3:48 am GMT+0000
മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്ര...
Feb 4, 2026, 3:42 am GMT+0000
അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ...
Feb 3, 2026, 4:54 pm GMT+0000
മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ...
Feb 3, 2026, 4:45 pm GMT+0000
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റും എസിയും; വിദ്യാഭ്യാസ മേഖലയിൽ സമഗ...
Feb 3, 2026, 4:34 pm GMT+0000
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
