സമഗ്ര വികസനത്തിന് ഊന്നൽ നല്കി പയ്യോളി നഗരസഭയുടെ ‘വികസന സെമിനാർ’

news image
Feb 17, 2026, 3:45 pm GMT+0000 payyolionline.in

പയ്യോളി: പഞ്ചവത്സര പദ്ധതിയുടെ അവസാനത്തേതും ഭരണ സമിതിയുടെ ആദ്യത്തേതുമായ വാർഷിക പദ്ധതി രൂപീകരത്തിൻ്റെ ഭാഗമായി വികസന സെമിനാർ നടത്തി. നേരത്തേ തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രാധാന്യം നല്കും, ആസ്തി വികസനത്തിന് ഊന്നൽ നല്കുന്ന പദ്ധതികളും നടപ്പിലാക്കുമെന്ന് സെമിനാറിൽ പറഞ്ഞു.
കോഴിക്കോട് ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർ പേഴ്സൺ സാഹിറ എൻ അധ്യക്ഷത വഹിച്ചു. കരട് പദ്ധതികൾ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സി .പി. ഫാത്തിമ അവതരിപ്പിച്ചു.

ഡെപ്യൂട്ടി ടൗൺ പ്ലാനർ സുനിൽ പി.ടി ഉദ്ഘാടനം ചെയ്യുന്നു

വാർഷിക പദ്ധതികളുടെ നയസമീപനങ്ങളും മുൻഗണനകളും ആസൂത്രണ സമിതി ഉപാധ്യക്ഷൻ വടക്കയിൽ ഷഫീഖ് വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ബാലകൃഷ്ണൻ , കെ.ടി സിന്ധു, പി.കുഞ്ഞാമു , പി.എം ഹൈറുന്നിസ , കൗൺസിലർമാരായ കെ.ടി ജയകൃഷ്ണൻ, നിഷഗിരീഷ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മഠത്തിൽ നാണു മാസ്റ്റർ, എന്നിവർ സംസാരിച്ചു. സെമിനാറിൽ  വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ചേരുകയും പദ്ധതി നിർദ്ദേശങ്ങൾ പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
വികസന സെമിനാറിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി സ്വാഗതവും നഗരസഭ സെക്രട്ടറി വിജില എം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe