കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

news image
Feb 18, 2026, 2:54 pm GMT+0000 payyolionline.in

കൊച്ചി: നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (34) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 52 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.  നഗരത്തിലെ ബാറുകളും ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ച ശേഷം മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്തായിരുന്നു ഷെഫീക്കിന്റെ കച്ചവടം. രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ സജീവമാകുന്നത്. ഫോൺ വഴിയും വാട്സാപ്പ് വഴിയും ആവശ്യക്കാരെ കണ്ടെത്തി ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്.  ദീർഘകാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സിനിമ-സീരിയൽ മേഖലയിലെ ബന്ധങ്ങൾ ഉപയോഗിച്ചാണോ മദ്യം സംഭരിച്ചതെന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe