കൊയിലാണ്ടി ഏഴു കുടിക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

news image
Feb 20, 2026, 1:42 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഏഴു കുടിക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഫെബ്രുവരി 21 മുതൽ 23 വരെ രാവിലെയും വൈകിട്ടും ശീവേലി എഴുന്നള്ളത്ത്. 21 ന്  രാത്രി 9 മണിക്ക് കലാസമന്നയം തദ്ദേശീയ കലാപ്രതിഭുകളുടെ വിവിധ പരിപാടികൾ. 22ന് രാത്രി പ്രഭാഷണം രാഹുൽ കെ, തുടർന്ന് ഗാനാമൃതം ശ്രീലക്ഷ്മി വിനീഷ് നിതീഷ് കാർത്തിക്.

23ന് കാലത്ത് തിങ്കൾ അരങ്ങോല വരവ്, വൈകിട്ട് 7 മണി പാണ്ടിമേളത്തോട് കൂടി ശീവേലി എഴുന്നള്ളത്ത്,  രാത്രി 10 മണിക്ക് നാടകം. 24 ചൊവ്വ കാലത്ത് 7 മണി വൈകിട്ട് 4:00 മണി ആഘോഷ വരവ് തുടർന്ന് എട്ടുമണിക്ക് തായമ്പക, രാത്രി 9 മണി പത്തനംതിട്ട ഇളയനില വീണ്ടെ സൂപ്പർ ഗാനമേള. ഫെബ്രുവരി 25 ബുധൻ താലപ്പൊലി വൈകിട്ട്, 6 30 നാന്തകം എഴുന്നേറ്റ് പാണ്ടിമേളത്തോട് കൂടി തറവാട്ടിൽ നിന്നും ക്ഷേത്രത്തിലേക്ക് തുടർന്ന് ആകാശവർണ്ണ കാഴ്ചകൾ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe