ഇരുചക്രവാഹനത്തിൽ കടത്തിയ മാഹി മദ്യവുമായി മലപ്പുറം സ്വദേശി വടകരയിൽ പിടിയിൽ

news image
Feb 28, 2026, 4:25 pm GMT+0000 payyolionline.in

വടകര: മാഹിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി മലപ്പുറം സ്വദേശിയെ വടകര എക്സൈസ് സംഘം പിടികൂടി. മലപ്പുറം ഏറനാട് പുളക്കുന്നം സ്വദേശി മുഹമ്മദ് യൂനസിനെയാണ് അഴിയൂർ ചെക്പോസ്റ്റിൽ വെച്ച് പിടികൂടിയത്.

അഴിയൂർ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 41 കുപ്പികളിലായി സൂക്ഷിച്ച 20.5 ലിറ്റർ മാഹി വിദേശമദ്യം കണ്ടെടുത്തു. മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മലപ്പുറത്ത് എത്തിച്ച് കൂടുതൽ വിലയ്ക്ക് വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്‌ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe