വടകര: വടകരയിൽ വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചോറോട് വരയന്റെ വളപ്പിൽ ഹർഷാദിനെയാണ് (38) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.60 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
സാന്റ്ബാങ്ക്സ് റോഡിലെ കൊയിലാണ്ടി വളപ്പിന് സമീപം വെച്ചാണ് ഹർഷാദ് പോലീസിന്റെ വലയിലാകുന്നത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് (DANSAF) ടീമിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
