വടകര : റെയിൽവേ സ്റ്റേഷന് സമീപത്തെ കണ്ടൽക്കാടുകൾ വ്യാപകമായി നശിക്കുന്നതിൽ പ്രകൃതിസ്നേഹികൾക്ക് ആശങ്ക രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തകർ കഴിഞ്ഞദിവസം ഇവിടം സന്ദർശിക്കുകയും ചെയ്തു. കണ്ടൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ കണ്ടലിനു ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ ആലോചനയുണ്ടെന്ന് ഇവർ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ, പപ്പൻ നരിപ്പറ്റ, കെ ശ്രീനാഥ്, സാനു ചന്ദ്രൻ, പി അഞ്ജിത, ആസിഫ് കുന്നത്ത്, എ. വിശ്വനാഥൻ, ജോഫിൻ ജോസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കണ്ടൽ നശിക്കുന്നതിൽ ആശങ്ക അറിയിച്ച് പരിസ്ഥിതിപ്രവർത്തകർ
Mar 22, 2026, 3:46 am GMT+0000
payyolionline.in
11 വർഷത്തെ കാത്തിരിപ്പ് വീണ്ടും നീളുന്നു; ഭൂഗർഭ കേബിൾ കുരുക്കിൽ പാവങ്ങാട്-പുത ..
ചെമ്മരത്തൂർ ഉപ്പിലാ മലയിൽ വൻ തീപ്പിടുത്തം; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവ ..
