കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ ജനൽ ചില്ല് തകർത്ത് മോഷണം നടത്തിയ കേസിലെ പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാർക്കാട് സ്വദേശി തരിശിൽ വീട്ടിൽ സുരേഷിനെയാണ് (31) പോലീസ് പിടികൂടിയത്. മാർച്ച് 20-ന് പുലർച്ചെ കോഴിക്കോട് ബീച്ച് റോഡിലുള്ള ഹോട്ടലിലായിരുന്നു മോഷണം നടന്നത്. ഹോട്ടലിന്റെ മുൻവശത്തെ ജനൽ ഗ്ലാസ് പൊട്ടിച്ച് അകത്തുകയറിയ പ്രതി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും 9,700 രൂപയുമാണ് കവർന്നത്. സംഭവസ്ഥലത്തെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മുക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു മോഷണക്കേസിൽ പിടിയിലായ സുരേഷ് നിലവിൽ കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. ഹോട്ടൽ മോഷണക്കേസിൽ കൂടി ഇയാളെ പ്രതിചേർത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ടെന്ന് ടൗൺ പോലീസ് അറിയിച്ചു.
ഹോട്ടലിന്റെ ജനൽ തകർത്ത് മോഷണം; റിമാൻഡിൽ കഴിയുന്ന പ്രതിയെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു
Apr 2, 2026, 4:32 am GMT+0000
payyolionline.in
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തി ..
ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് എൽഡിഎഫ് പ്രകട ..
