‘കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി’; വീണാ ജോര്‍ജിനെ പരിഹസിച്ച് ഐഷാ പോറ്റി

news image
Apr 4, 2026, 9:42 am GMT+0000 payyolionline.in

കൊല്ലം: സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന നമ്പര്‍ വണ്‍ സംസ്ഥാനമായി കേരളം മാറിയതായി സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി. സിപിഐഎം തന്നെ മനസ്സിലാക്കിയില്ലെന്ന് ഐഷാ പോറ്റി പറഞ്ഞു. പാര്‍ട്ടിക്ക് വളര്‍ച്ച ഉണ്ടായപ്പോള്‍ ഐഷാ പോറ്റിയെ ആവശ്യമില്ലെന്ന് ഐഷാ പോറ്റി കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജിനെയും ഐഷാ പോറ്റി പരിഹസിച്ചു. കരിങ്കൊടി കാണിച്ചാല്‍ ഐസിയു യൂണിറ്റിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായെന്ന് ഐഷാ പോറ്റി പറഞ്ഞു. സിപിഐഎം തന്നെക്കൊണ്ട് വി ആര്‍ എസ് എടുപ്പിച്ചെന്നും പാര്‍ട്ടി വിട്ട മറ്റുള്ളവരെ സിപിഐഎം വിമര്‍ശിക്കുന്നില്ലെന്നും ഐഷാ പോറ്റി പറഞ്ഞു.

‘നന്മ വേണം. സൈബര്‍ ഇടത്തില്‍ എന്നെ ആക്രമിച്ചാണ് സിപിഐഎമ്മിന്റെ ഇലക്ഷന്‍ വര്‍ക്ക് നടക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി അധിക്ഷേപം നടക്കുന്നു. പൊലീസില്‍ പരാതി നല്‍കി. മന്ത്രി പരാതി നല്‍കിയപ്പോള്‍ അപ്പോള്‍ തന്നെ നടപടി ഉണ്ടായി’, ഐഷാ പോറ്റി കൂട്ടിച്ചേര്‍ത്തു.

ടിപിയെ കൊലപ്പെടുത്തിയവര്‍ എരിഞ്ഞു തീരുന്നുണ്ടാകുമെന്നും ഐഷാ പോറ്റി പറഞ്ഞു.

ബിജെപിയുടെ നേതാവ് സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ എത്തി ഷാള്‍ അണിഞ്ഞു പോയെന്നും ബിജെപിയിലേക്ക് പോകുന്നവര്‍ക്കെതിരെ യാതൊരുവിധ ആക്രമണങ്ങളുമില്ലെന്നും ഐഷാ പോറ്റി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe