പേരാമ്പ്ര നിയസഭാ മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം മണിക്കൂറുകളോളം വൈകിയത് ഉദ്യോഗസ്ഥരെ വലച്ചു. അതിരാവിലെ തന്നെ ഉദ്യോഗസ്ഥർ കേന്ദ്രത്തിലെത്തിയെങ്കിലും പത്തരയോടെ മാത്രമാണ് യന്ത്രങ്ങൾ കൈമാറി തുടങ്ങിയത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിലുണ്ടായ കാലതാമസവും സാമഗ്രികൾ വിതരണ കേന്ദ്രത്തിൽ എത്തുന്നതിലെ താമവുമാണ് ഇതിന് കാരണമായത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവർക്ക് വോട്ട് രേഖപ്പെടുത്താൻ വിതരണ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ വോട്ട് ചെയ്ത് മടങ്ങിവരാൻ ഉദ്യോഗസ്ഥർ വൈകിയത് വിതരണ പ്രക്രിയയെ കൂടുതൽ സങ്കീർണ്ണമാക്കി. സ്വന്തം ബൂത്തിലേക്കുള്ള യന്ത്രങ്ങൾ കൈപ്പറ്റിയവർക്ക് മറ്റ് ബൂത്തുകളിലേക്ക് പോകേണ്ട സഹപ്രവർത്തകർ എത്തുന്നത് വരെ വാഹനങ്ങളിൽ കാത്തുനിൽക്കേണ്ടി വന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ രാവിലെ പത്ത് മണിയോടെ തന്നെ വിതരണം പൂർത്തിയാക്കി വാഹനങ്ങൾ പുറപ്പെട്ടിരുന്ന സ്ഥാനത്ത് ഇത്തവണ ഉച്ചയ്ക്ക് ശേഷമാണ് മിക്കവരും ബൂത്തുകളിലേക്ക് പുറപ്പെട്ടത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് വിതരണ കേന്ദ്രത്തിൽ നിന്നുള്ള നടപടികൾ പൂർണ്ണമായും അവസാനിച്ചത്.
പേരാമ്പ്രയിൽ പോളിങ് സാമഗ്രികളുടെ വിതരണം വൈകി; ഉദ്യോഗസ്ഥർ വലഞ്ഞു
Apr 9, 2026, 3:19 am GMT+0000
payyolionline.in
പയ്യോളി ആവിക്കൽ റോഡ് സ്വദേശിയും ആർ.ജെ.ഡി പ്രവർത്തകനുമായ കഞ്ഞിരോളി ബാലൻ (75) അ ..
കാണാൻ ചേലുണ്ട്, പക്ഷേ; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വർണക്കടലാസ് പൊട്ടിക്കൽ ശുച ..
