ഹജ്ജ് തീർത്ഥാടകർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി

news image
May 2, 2026, 4:20 am GMT+0000 payyolionline.in

പേരാമ്പ്ര: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്ന പേരാമ്പ്ര പഞ്ചായത്തിലെ ഹാജിമാർക്ക് നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചാലിക്കര ലീഗ് ഓഫീസിൽ വെച്ച് നടന്ന സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

വിശുദ്ധ കർമ്മത്തിന് പുറപ്പെടുന്നവർക്ക് ഹജ്ജ് സന്ദേശം മുഹമ്മദലി ബാഖവി നൽകി. ചടങ്ങിൽ എം.ടി ഹമീദ് അധ്യക്ഷത വഹിച്ചു. പി.കെ.കെ നാസർ സ്വാഗതവും റസ്‌ല സിറാജ് നന്ദിയും പറഞ്ഞു.

വി.പി. അബ്ദുസ്സലാം മാസ്റ്റർ, ടി.കെ ഇബ്രാഹിം, എസ്.കെ അസൈനാർ, ടി.പി നാസർ, എം.കെ റസാഖ്, പി. സിറാജ്, നസീമ പുത്തലത്ത്, എൻ.പി ഫൗസിയ അസീസ്, എൻ.പി അസീസ്, റസാഖ് കൈതക്കൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe