കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടേക്കാം; ജാഗ്രതാ നിർദ്ദേശവുമായി കെ.എസ്.ഇ.ബി

news image
May 12, 2026, 12:58 pm GMT+0000 payyolionline.in

കോഴിക്കോട്: പവർ ഗ്രിഡ് കോർപ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനാൽ മലബാറിലെ നാല് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് വരുംദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് മുതൽ ഏഴ് ദിവസത്തോളം അറ്റകുറ്റപ്പണികൾ നീണ്ടുനിൽക്കും. കാലവർഷത്തിന് മുന്നോടിയായി ഇത്തരം തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കുന്നത്.

വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന ഭാഗികമായ ബുദ്ധിമുട്ടുകളിൽ കെ.എസ്.ഇ.ബി ഖേദം പ്രകടിപ്പിച്ചു. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നത് പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe