കെ-റെയിൽ വിജ്ഞാപനം റദ്ദാക്കിയതിൽ നാരങ്ങോളികുളത്ത് ഗംഭീര ആഹ്ലാദപ്രകടനവും പായസവിതരണവും

news image
May 22, 2026, 7:07 am GMT+0000 payyolionline.in

നന്തി ബസാർ: ആയിരക്കണക്കിന് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയ കെ-റെയിൽ സിൽവർലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാനും ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കാനുമുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് നന്തി നാരങ്ങോളികുളത്ത് ജനങ്ങൾ ഗംഭീര ആഹ്ലാദപ്രകടനം നടത്തി. ജില്ലയിലെ പ്രധാന സമരകേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടെ അബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത പ്രകടനത്തിൽ മുഖ്യ സമരനായകൻ ടി.ടി. ഇസ്മയിലിനെ ആനയിച്ചു കൊണ്ട് പ്രകടനം നടത്തി.

തുടർന്ന് നടന്ന ആഹ്ലാദ സമ്മേളനത്തിൽ ടി.കെ. നാസർ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. മുഹമ്മദലി, വാർഡ് മെമ്പർമാരായ അനസ് ആയടത്തിൽ, സവിത രാമൻവീട്ടിൽ, സജ്ന പിരിശത്തിൽ, എ.വി. ഉസ്ന എന്നിവരും വി.പി. ഇബ്രാഹിംകുട്ടി, സി.കെ. അബൂബക്കർ, പവിത്രൻ കുളങ്ങര എന്നിവരും സംസാരിച്ചു.

കെ-റെയിൽ വിരുദ്ധ സമരം ആദ്യമായി തുടങ്ങിയ കാലത്ത് വലിയ ആശങ്കയായിരുന്നുവെന്നും, എന്നാൽ ആയിരങ്ങൾ വഴിയാധാരമാകുമായിരുന്ന ദുരന്ത പദ്ധതി സർക്കാർ പൂർണ്ണമായി റദ്ദാക്കിയതിൽ അതീവ സന്തോഷമുണ്ടെന്നും സമരനായകൻ ടി.ടി. ഇസ്മയിൽ തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. സി.എ. റഹ്മാൻ നന്ദി രേഖപ്പെടുത്തി. ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി പ്രദേശത്ത് കരിമരുന്ന് പ്രയോഗവും ജനങ്ങൾക്ക് പായസ വിതരണവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe