കുരുന്നുകളെ വരവേറ്റ് പയ്യോളി നഗരസഭ അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

news image
May 31, 2026, 1:44 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ 2026-27 അധ്യയന വർഷത്തെ നഗരസഭ തല അംഗൻവാടി പ്രവേശനോത്സവം ആവേശത്തോടെയും ആഘോഷപൂർവ്വവും സംഘടിപ്പിച്ചു. ചാത്തമംഗലം അംഗൻവാടിയിൽ വെച്ച് നടന്ന പ്രവേശനോത്സവത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സാഹിറ എൻ. നിർവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ സ്വാഗതം ആശംസിച്ചു. പുതിയ അധ്യയന വർഷത്തിൽ അംഗൻവാടികളിലേക്ക് എത്തിയ കുരുന്നുകളെ മധുരവും സമ്മാനങ്ങളും നൽകിയാണ് അധികൃതരും അധ്യാപകരും ചേർന്ന് സ്വീകരിച്ചത്.
ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, കൗൺസിലർ പി.കെ. സാബിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുജല, എ.എൽ.എം.സി. (ALMC) അംഗങ്ങളായ രവീന്ദ്രൻ നീലിമ, വിനീത, പുഷ്പ ടീച്ചർ എന്നിവരും ജനപ്രതിനിധികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. അംഗനവാടി അധ്യാപിക സജിന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe