‘ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി പ്രത്യേക സംഘം’; തൂഫാൻ ഇന്റലിജൻസിനെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി

news image
Jun 5, 2026, 1:11 pm GMT+0000 payyolionline.in

തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ ലഹരിശൃംഖലയുടെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിശൃംഖലയുടെ വേരറുക്കുമെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇതുവരെ 795 പേർ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. (Operation Thoofan)

തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ മയക്ക്മരുന്നിന്റെ ഉറവിടം കണ്ടെത്താനായി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങൾ പൊതു ജനങ്ങൾക്ക് കൈമാറാം. മൂന്ന് നമ്പർ വഴി വിവരങ്ങൾ കൈമാറാം. 9497979794, 9497927797, ണമെേമു 9995966666 എന്നിവയാണ് നമ്പരുകൾ. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കും. കേരളത്തെ ട്രഗ് ഫ്രീ സംസ്ഥാനമാക്കി മാറ്റും. ഒരുപാട് പേർ ഒപ്പം പ്രവർത്തിക്കാൻ മുന്നോട്ടുവരുന്നു. ബോധവൽക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കും. കഴിഞ്ഞ സർക്കാറിന്റെ ഡി ഹണ്ടിന്റെ തുടർച്ചയും ഉണ്ടാകും.

828 കേസുകൾ രജിസ്റ്റർ ചെയ്തു. 795 പേരുടെ അറസ്റ്റ് രേഖപ്പെടുതി. 625 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 48. 49 കിലോ കഞ്ചാവ്, 0.136 കിലോ ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 60 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു – അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിന്റെ പരിസരത്ത് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നും വിൽക്കുന്നവരെ കർശനമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നിലും പുകയില ഉത്പന്നങ്ങളും നിരോധിത മയക്കുമരുന്നോ വിൽക്കാൻ പാടില്ല. ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് ഇത്തരം വിൽപനകൾ നടക്കുന്നത്. പിന്നിൽ അന്താരാഷ്ട്ര മയക്കുമരുദ്ധ സംഘമാണ്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു കണ്ണികൾ പൊലീസ് പിടിയിലായി. പന്തളത്ത് രജിസ്റ്റർ ചെയ്ത കേസ് നൈജീരിയൻ പൗരൻ, സാമുവൽ , ഡൽഹി നിന്ന് പിടിയിലായി. പെരിനാട് രജിസ്റ്റർ ചെയ്ത കേസിൽ എൽസീന സന്താൻ സൂസൻ എന്ന വിദേശ വനിതയെയും ബംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്യാൻ സാധിച്ചു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ രണ്ടു കണ്ണികളാണിവർ. വലിയ നേട്ടമായി കണക്കാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ – അദ്ദേഹം വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe