വടകര: വടകര കൈനാട്ടി കുറുപ്പാൾ ഒന്തത്തിൽ വെച്ച് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. വടകര – തലശ്ശേരി റൂട്ടിലോടുന്ന ‘അമർ ശാന്തി’ ബസും ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ ബസിലെയും കാറിലെയും യാത്രക്കാരായ പതിനഞ്ചോളം പേരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.
