തിക്കോടിയൻ സ്മാരക സ്കൂളിൽ സാഹിത്യരചനാ ശില്പശാല സംഘടിപ്പിച്ചു

news image
Jun 18, 2026, 1:17 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യരചനാ ശില്പശാല സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും സർ സയ്യദ് കോളേജ് അധ്യാപകനുമായ വി.എച്ച്. നിഷാദ്, ചലച്ചിത്ര പ്രവർത്തകനും നടനുമായ ഷിയാസ് എന്നിവർ നേതൃത്വം നൽകി.

സ്കൂൾ പ്രിൻസിപ്പൽ സചിത്രൻ പേരാമ്പ്ര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരും സംഘാടകരുമായ അശ്വിൻ ബാബു, ഡോ. എം.ടി. ഗീത, പി. ധന്യ എന്നിവർ സംസാരിച്ചു. ലിറ്റററി ഫോറം ചെയർപേഴ്സൺ അലന മറിയം സ്വാഗതം ആശംസിച്ച ചടങ്ങിൽ വി.എം. നൗഫ അസിൻ നന്ദി പ്രകാശപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe