മൂടാടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മൂടാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ നിർവ്വഹിച്ചു.
ചടങ്ങിൽ വെച്ച് പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തകനും ശ്രീ നാരായണ ലൈബ്രറി പ്രസിഡന്റുമായ സി.കെ. രവീന്ദ്രനെ സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എൻ. ശാന്തമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പി. ശശീന്ദ്രൻ സ്വാഗതം ആശംസിച്ചു. സി.കെ. വാസു, കെ.കെ. രഘുനാഥൻ, പി. ബീന, ടി.പി. വിജയൻ മാസ്റ്റർ, പി.വി. ഗംഗാധരൻ, സി.എം. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

